അധ്യാപക നിയമനം
മാനന്തവാടി : വാളാട് എ.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി, ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം. കെ ടെറ്റ് യോഗ്യതയുള്ള നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെയ് 29 ന് രാവിലെ 11ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.



Leave a Reply