മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കെല്ലൂർ: നബാർഡ് കെ. എഫ്. ഡബ്ല്യൂ സോയിൽ പ്രൊജക്റ്റിന്റെ ഭാഗമായി ചെറുവല്ലം വാട്ടർഷെഡിൽ നടപ്പിലാക്കിയ മത്സ്യ കൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ തോമസ് പൈനാടത്ത് ആശംസ അറിയിച്ചു, ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ വാട്ടർഷെഡ് കോർഡിനേറ്റർ ബോവസ് സ്വാഗതവും വി.ഡബ്ല്യൂ. സി കൺവീനർ എം ഡി ആന്റണി നന്ദിയും അറിയിച്ചു. വി.ഡബ്ല്യൂ. സി അംഗങ്ങൾ, കർഷകർ, പ്രദേശവാസികൾ, ബി ഡി എസിൽ നിന്നും അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പദ്ധതി പ്രദേശത്തെ കർഷകൻ നന്നാട്ട് വർക്കിയുടെ കുളത്തിൽ നിന്നും മീൻ പിടിച്ച് കർഷകർക്ക് കിലോക്ക് 200 രൂപ നിരക്കിൽ വില്പന നടത്തി വരുന്നു.



Leave a Reply