ഉപരിപഠനം :കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ അശാസ്ത്രീയ രീതി തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. മാര്‍ച്ചിലും, ധര്‍ണ്ണയും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആവശ്യത്തിനു ഹയര്‍ സെക്കന്ററി ബാച്ചുകള്‍ ഇല്ലാത്തതിനാല്‍ വയനാട് ജില്ലയില്‍ ഈ വര്‍ഷം എസ്എസ്എല്‍സി എഴുതി ഉപരിപഠനത്തിനു യോഗ്യത നേടിയവരില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ്വണ്‍ പ്രവേശനം ലഭിക്കില്ല. ജില്ലയില്‍ ഇത്തവണ 11,600 വിദ്യാര്‍ത്ഥികളാണ് പ്ലസ്വണ്‍ പ്രവേശനത്തിനു യോഗ്യത നേടിയിരിക്കുന്നത്. ഇതില്‍ 2,793 പേര്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുള്ളവരാണ്. ജില്ലയില്‍ വിവിധ വിദ്യാലയങ്ങളിലായി നിലവില്‍ 9,814 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്. 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുക വഴി ഒരു ക്ലാസില്‍ 75 കുട്ടികള്‍ വരെ ഏറെ പ്രയായപ്പെട്ട് പഠിക്കേണ്ട സാഹചര്യമാണുള്ളത്. മലബാറിലെ ആകെ ജില്ലകളില്‍ 150 ബാച്ചുകള്‍ അനുവദിക്കാനുള്ള ശുപാര്‍ശ വി. കാര്‍ത്തികേയന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചാണ് സര്‍ക്കാര്‍ പഴയ രീതി അതേപടി തുടരുന്നത്. മലബാറിലെ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെയുള്ള സമരത്തിന്റെ ഭാഗമായാണ് മുസ്്ലിം ലീഗ് പ്രക്ഷോഭം നടത്തിയത്.
കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണാ സമരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാലീഗ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ടി മുഹമ്മദ് സ്വാഗതം പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ പി ഇസ്മായില്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഹാരിസ് നന്ദി പറഞ്ഞു.
കല്‍പ്പറ്റ ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ-മണ്ഡലം മുസ്ലിംലീഗ് നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, സി.കുഞ്ഞബ്ദുല്ല, പി.പി അയ്യൂബ്, കെ ഹാരിസ്, ടി ഹംസ, സലിം മേമന, സി.പി മൊയ്തു ഹാജി, കെ.സി അസീസ്, എം.എ അസൈനാര്‍, സികെ ഹാരിഫ്, യൂത്ത്ലീഗ് ജില്ലാ ഭാരവാഹികളായ എം.പി നവാസ്, സി.എച്ച് ഫസല്‍, എം.എസ്.എഫ് ഭാരവാഹികളായ റിന്‍ഷാദ്, ഫായിസ് തലക്കല്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി, സെക്രട്ടറി ഇസ്മായില്‍, സ്വതന്ത്ര കര്‍ഷകസംഘം ഭാരവാഹികളായ വി അസൈനാര്‍ ഹാജി, പി.കെ അബ്ദുല്‍അസീസ്, കെ.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് പാറക്ക മമ്മുട്ടി, റഷീദ് കാതിരി (കെ.എം.സി.സി) എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply