June 30, 2026

വാഹന പ്രചരണ ജാഥ നടത്തി

0
IMG_20230615_184745.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ബോധവത്കരണ വാഹനപ്രചരണ ജാഥ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്‌ള്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍, വയോജന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *