വീല്‍ചെയര്‍ കൈമാറി
മാനന്തവാടി:വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററിന് വീല്‍ചെയര്‍ കൈമാറി. സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കന്‍ഡറി പയ്യമ്പള്ളി എന്‍എസ്എസ് യൂണിറ്റ് പ്രഭ (പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് ബേസിക് ഹെല്‍ത്ത് അസിസ്റ്റന്‍സ് ) പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററിന് വീല്‍ചെയര്‍ കൈമാറിയത്. ശാരീരിക പരിമിതികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെയും ഇതര വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ എത്തിക്കുകയും ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കുന്നതുമാണ് പ്രഭ പദ്ധതി. എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ ശ്യാല്‍ കെ എസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ആന്‍സി മേരി ജേക്കബിന് വീല്‍ചെയര്‍ കൈമാറി. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ രവീന്ദ്രന്‍ കെ, ഹരി എ , പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് എസ് ആര്‍ ,ഡോക്ടര്‍ ആര്‍. രാജേഷ് ,സീനിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് ആലിസ് മാത്യു, സ്റ്റാഫ് സെക്രട്ടറി മിഥുന്‍ ലോഹിതാക്ഷന്‍ , അധ്യാപികമാരായ ബിന്ദു വി.ജെ, സിനിമാത്യു , റീന ജോസഫ് , എന്‍എസ്എസ് ലീഡര്‍മാരായ മുഹമ്മദ് ആസിഫ്, നൗഷാന , ഷെറിന്‍, കൃഷ്ണ പ്രിയ, ജെറോന്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply