May 20, 2024

അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് വഴി നടത്തുന്നവരാകണം അധ്യാപകർ – ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത

0
Img 20230619 094226.jpg
മാങ്ങോട്: അറിവിൽ നിന്നും തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുന്നവരാകണം മതാധ്യാപകരെന്ന് ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത ഉദ്ബോധിപ്പിച്ചു.
 എം.ജെ. എസ്. എസ്. എ മലബാർ ഭദ്രാസനം മാങ്ങോട് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പളളിയിൽ സംഘടിപ്പിച്ച ഭദ്രാസന അധ്യാപക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് . 
 
സ്നേഹത്തോടെ പറയുക എന്നത് വേദധ്യാപകർ വേദവാക്യം പോലെ സൂക്ഷിക്കേണ്ട കാര്യമാണന്നും കൂട്ടി ചേർത്തു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ജെയിംസ് വൻ മേലിൽ അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരം പുഴയിൽ സന്ദേശം നൽകി. ഡയറക്ടർ അനിൽ ജേക്കബ് സ്വാഗതം ആശംസിച്ചു.പി.ജി ജോസഫ് ,ജോൺസൺ തൊഴുത്തുങ്കൽ ,ടി.ജി സജി, ഷിബു തേൻകുന്നേൽ, ബേസിൽ അപ്പോഴത്ത് ക്ലാസുകളെടുത്തു. ചടങ്ങിൽ സണ്ടേസ്ക്കൂൾകേന്ദ്ര സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട ടി.വി സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവരെ ആദരിച്ചു.  മികച്ച സണ്ടേസ്ക്കുളായി തിരഞ്ഞടുക്കപ്പെട്ട മാനന്തവാടി സണ്ടേസ്ക്കുളിനെ അനുമോദിച്ചു.  എം.ജെ. എസ്. എസ്. എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഹെഡ്മാസ്റ്റർ പ്രതിനിധി പി.കെ ഏലിയാസ്, അധ്യാപക പ്രതിനിധി സി.കെ ജോർജ് ,നീലഗിരി മേഖലാ ഇൻസ്പെക്ടർ കെ.കെ യാക്കോബ് ,പള്ളി ട്രസ്റ്റി ഗീവർഗീസ് പ്രസംഗിച്ചു. ഭദ്രാസന കമ്മിറ്റി അംഗങ്ങായ എബിൻ പി. ഏലിയാസ്, എം.എം ഷാജി, ടി.ജി ഷാജു, രാജു പി.എം, ഓഡിറ്റർ ബാബു ടി.ജെ, നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *