May 19, 2024

ലഹരി വിരുദ്ധ ദിനാചരണം; മത്സരങ്ങള്‍ സംഘടിപ്പിക്കും

0
20230620 192848.jpg
കൽപ്പറ്റ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്വിസ്, മൈമ് മത്സരം, സ്റ്റാള്‍ പ്രദര്‍ശനം എന്നിവ നടത്തും. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം ജൂണ്‍ 23 ന് രാവിലെ 10 ന് മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടക്കും. ക്വിസ് മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. മാനസിക ആരോഗ്യവും ലഹരി വസ്തുക്കളുടെ ദുരുപയോഗവും എന്നതാണ് വിഷയം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 26 ന് രാവിലെ 8 മുതല്‍ 11 വരെ സ്റ്റാള്‍ പ്രദര്‍ശന മത്സരവും രാവിലെ 10 ന് മൈമ് മത്സരവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. മൈമിന് ഒരു കോളേജില്‍ നിന്നും 7 പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. 'ജീവതമാണ് ലഹരി' എന്നതാണ് വിഷയം. സ്റ്റാള്‍ പ്രദര്‍ശനത്തിന് ഒരു കോളേജില്‍ നിന്ന് 5 പേര്‍ക്ക് പങ്കെടുക്കാം. ക്വിസ് മത്സര വിജയകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് 5000, 3000, 2000 രൂപ സമ്മാനം നല്‍കും. മൈമ്, എക്സിബിഷന്‍ വിജയികള്‍ക്ക് 10,000, 5000, 3000 രൂപ സമ്മാനം നല്‍കും. ഫോണ്‍: 04935 240390.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *