May 13, 2024

രാഹുല്‍ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ വാങ്ങിയ ബസുകളുടെ താക്കോല്‍ദാനവും ഫ്‌ളാഗ് ഓഫും നടത്തി

0
20230622 190515.jpg
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപിയുടെ 2022-23 പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരുകോടി 67 ലക്ഷത്തി അറുപതിനായിരം രൂപ വകയിരുത്തി വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലേക്ക് അനുവദിച്ച ബസുകളുടെ താക്കോല്‍ദാനവും ഫ്‌ലാഗിംഗ് ഓഫും പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വച്ച് അഡ്വ ടി സിദ്ധിക്ക് എംഎല്‍എയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ യും ചേര്‍ന്ന് നിര്‍വഹിച്ചു.
വയനാട് ജില്ലയിലെ സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ആദിവാസി മേഖലകളില്‍ നിന്നു അടക്കമുള്ള വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി വാഹന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി തന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ അനുവദിച്ചത്.
ബസ്സുകള്‍ അനുവദിച്ച വിദ്യാലയങ്ങള്‍
1. ജി എച്ച് എസ് പെരിക്കല്ലൂര്‍
2. കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ പുല്‍പ്പള്ളി
3. ജി എച്ച് എസ് പരിയാരം
4. ജി എച്ച് എസ് കാണിയാമ്പറ്റ
5. ജി എച്ച് എസ് തരിയോട്
6. ജി എച്ച് എസ് കാട്ടിക്കുളം
7. ജി എല്‍ പി എസ് വിളമ്പുകണ്ടം
8. ഗവ എഞ്ചിനീയറിംഗ് കോളേജ് വയനാട്
ജില്ലയില്‍ അനുവദിച്ച സ്‌കൂള്‍ ബസുകളുടെ ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ അഡ്വക്കേറ്റ് ടി സിദ്ദിക്ക് നിര്‍വഹിച്ചു, സ്‌കൂള്‍ ബസുകളുടെ താക്കോല്‍ദാന കര്‍മ്മം സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ നസീമ മങ്ങാടന്‍, കമലരാമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌കറിയ കെ.എസ്, മേരി സിറിയക്ക്, യാക്കൂബ് എം.കെ, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അഷറഫ് വാഴയില്‍, പരിയാരം സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എം .ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 8 സ്‌കൂള്‍ ബസുകളുടെയും കോളേജ് ബസ്സിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സംഷാദ് മരക്കാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *