ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ വരുംകാലങ്ങളിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറും: പത്മശ്രീ ചെറുവയൽ രാമൻ
മാനന്തവാടി :
കുറച്ച്യ സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ തലക്കൽ ചന്തു എംപ്ലോയിസ് സൊസൈറ്റി ജില്ലാ ജനറൽബോഡി യോഗവും യാത്രയയപ്പും സമുദായത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങും നടത്തി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം നിർവഹിച്ചു .
തലക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ഇ ബാബു അധ്യക്ഷത വഹിച്ചു
ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സമുദായത്തിന്റെ വളർച്ചയും കെട്ടുറപ്പും ആചാരങ്ങളുടെ നിലനിൽപ്പും ആവശ്യമാണെന്നും
ആദിവാസി വിഭാഗങ്ങളിൽ അവരുടെ ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ. വരുംകാലങ്ങളിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറുമെന്നും
ആ സാഹചര്യം ഉണ്ടാകരുതെന്നും .
ആദിവാസികളുടെ ജീവിത സംസ്കാരത്തിനും ആചാരങ്ങൾ നിലനിർത്താൻ ആദിവാസി വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു.ഇതോടൊപ്പം സമുദായത്തിലെ
വിവധ തലങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു.
ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കല കായിക സാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ചവരെയും.വിദ്യാഭ്യാസ തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു .സർക്കാർ തലകളിൽ സേവനം പൂർത്തീകരിക്കുന്ന വ്യക്തികൾക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു .സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും വരും കാലങ്ങളിൽ സംഘടനയുടെ പ്രവർത്തന രീതികളും ചർച്ച ചെയ്തു.
സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും
പ്രസിഡണ്ട് ടി ആർ ബാബു അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ.കുറച്ച്യ സമുദായ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് ടി മണി. സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ .ഡി.വൈ.എസ്.പി രാമൻ മക്കോല
ജയരാജൻ.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ജില്ലാ പഞ്ചായത്ത് വയനാട് .എം എ ബാലകൃഷ്ണൻ പ്രിൻസിപ്പൽ ഗവ ഐടി .ഐ. ബാലൻ ആനേരി.കനറാ ബാങ്ക് മാനേജർ കൽപ്പറ്റ .എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Leave a Reply