റോട്ടറി ക്ലബിന് പുതിയ ഭാരവാഹികള്‍
കല്‍പ്പറ്റ:
റോട്ടറി ക്ലബ് യൂണിറ്റ് ഭാരവാഹികളായി ഡോ.ഇ.കെ. ആദര്‍ശ്(പ്രസിഡന്റ്), സൂരജിത്ത് രാധാകൃഷ്ണന്‍(സെക്രട്ടറി), വി.ബി. വിനയ്(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.
ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് 3201 മുന്‍ ഗവര്‍ണര്‍ ബാബു ജോസഫ് മുഖ്യാതിഥിയായി.
വനം വകുപ്പുമായി സഹകരിച്ച് 5000ല്‍ അധികം വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. നിയുക്ത ജില്ലാ ഗവര്‍ണര്‍ ബിജോഷ് മാനുവല്‍, ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ സി.കെ. സണ്ണി, അസിസ്റ്റന്റ് ഗവര്‍ണര്‍ അഡ്വ.പി.എം. രാജീവ്, അനൂപ്, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ സര്‍ട്ടിഫിക്കറ്റ്, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്തു. ക്ലബ് സന്നദ്ധ പ്രവര്‍ത്തനം വിപുലമാക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.
Leave a Reply