October 6, 2024

സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്താക്കുന്നു: എൻ.ഡി. അപ്പച്ചൻ

0
20230701 182130.jpg
കൽപ്പറ്റ: സർക്കാർ ഖജനാവിനെ മുഖ്യമന്ത്രി കുടുംബ സ്വത്തായി കണക്കാക്കി ധൂർത്തടിക്കുകയാണെന്ന് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ ആരോപിച്ചു. പൊതുജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനോട് പിച്ച തെണ്ടുന്ന സർക്കാർ പാഴ്ചെലവുകൾ നിയന്ത്രിക്കുവാൻ തയാറാകുന്നില്ല. കഴിഞ്ഞ ഏഴു വർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, കവർന്നെടുത്ത സാമ്പത്തിക ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മയും ഉപവാസ ധർണ്ണയും സംഘടിപ്പിച്ചത്. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുമ്പോൾ ജീവനക്കാർക്ക് ആശ്വാസമാകേണ്ട ക്ഷാമബത്ത മൂന്നു വർഷമായി അനുവദിച്ചിട്ടില്ല. ആറു ഗഡുവായ പത്തൊമ്പതു ശതമാനം കുടിശ്ശിക ഉടൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
പി.ജെ.ഷൈജു സ്വാഗതവും കെ.ടി.ഷാജി നന്ദിയും പ്രകാശിപ്പിച്ചു. കെ.എ.മുജീബ്, എൻ.ജെ. ഷിബു, ഹനീഫ ചിറക്കൽ, ഇ.എസ്.ബെന്നി, ജോർജ്ജ് സെബാസ്റ്റ്യൻ, വി.മനോജ്, ആർ.ചന്ദ്രശേഖരൻ, ആർ.രാംപ്രമോദ്, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, കെ.ആർ രതീഷ് കുമാർ, ഗ്ലോറിൻ സെക്വീര, കെ.ഇ.ഷീജമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, ബെൻസി ജേക്കബ്, ശശിധരക്കുറുപ്പ്, ഇ.വി.ജയൻ, റോബിൻസൺ ദേവസ്യ, ബി.സുനിൽകുമാർ, കെ.ജി.പ്രശോഭ്, പി.സി.എൽസി, എൻ.കെ സഫറുള്ള, ഗ്രഹൻ പി.തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *