നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം; പിഴ ഈടാക്കി
മാനന്തവാടി:
മാനന്തവാടി നഗരസഭയില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും നഗരസഭാ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയതിനാല്‍ 10,000 രൂപ പിഴയീടാക്കി.
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ എം. ഷാജു, ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗം ഷിനോജ് മാത്യു, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ. അനൂപ്, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ എന്‍. ശശി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി. അജിത്, കെ.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Leave a Reply