അവകാശ നിഷേധങ്ങൾക്കെതിരെ കെ.എ.ടി.എഫ് ധർണ്ണ നാളെ
കൽപ്പറ്റ: അവകാശ നിഷേധങ്ങൾക്കെതിരെ നാളെ ജൂലൈ നാല് ചൊവ്വ കേരള അറബിക് ഫെഡറേഷൻ വയനാട് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. സംസ്ഥാന വ്യാപകമായി കെ.എ.ടി.എഫ് നടത്തുന്ന സമരങ്ങളുടെ ഭാഗമാണ് ധർണ്ണ.
കെ.ഇ.ആറിന് വിരുദ്ധമായി ഭാഷാധ്യാപക നിയമനം തടയുന്നത് അവസാനിപ്പിക്കുക, തസ്തിക നിർണ്ണയം പൂർത്തിയാക്കി പി.എസ്.സി. നിയമനം ത്വരിതപ്പെടുത്തുക.ഹയർ സെക്കണ്ടറി അറബി ഭാഷ പഠനത്തിലെ വിവാദ സർക്കുലർ പിൻവലിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എല്ലാ ഡി.ഡി.ഇ ഓഫീസിന് മുന്നിലും ധർണ്ണ നടത്തുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ധർണ്ണ ഉദ്ഘാടനം ചെയ്യും
ധർണ്ണ സമരം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും
ജില്ലാ കമ്മിറ്റി പൂർത്തീകരിച്ചു.
യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം .പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
പി.കെ ജാഫർ, മുഹമ്മദ് ഷെരീഫ്, ടി.പി സൽമാൻ, സുബൈർ ഗദ്ദാഫി, ജമീല.കെ.,നസ്രിൻ.ടി എന്നിവർ സംസാരിച്ചു.
Leave a Reply