വനിതാ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കുന്നു ; ജോയിന്റ് കൗണ്‍സില്‍
കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വനിതാ സൗഹൃദമാക്കണമെന്നും , അന്തര്‍ ജില്ലാ സ്ഥലമാറ്റങ്ങള്‍ വഴി പുറം ജില്ലകളില്‍ ജോലി ചെയ്യേണ്ടി വരുന്ന വനിതാ ജീവനകാര്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് വര്‍കിംഗ് വിമന്‍സ് ഹോസ്റ്റല്‍ മാതൃകയില്‍ സര്‍ക്കാര്‍ ഹോസ്റ്റല്‍ പണിത് നല്‍കണമെന്നും, തുടങ്ങി സ്ത്രീജീവന കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടും , പരിഹാരങ്ങള്‍ നിര്‍ദേശിച്ചും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമിറ്റി
ഭീമ ഹര്‍ജി ഒപ്പ് ശേഖരണം നടത്തുകയുണ്ടായി .
.വയനാട് ജില്ലയിലെ വൈത്തിരി, ബത്തേരി , മാനന്തവാടി ,സിവില്‍ മേഖലകളിലെ സ്ത്രീ ജീവനകാരില്‍ നിന്നുള്ള ഒപ്പ് ശേഖരിച്ച് സംസ്ഥാന വനിതാ കമ്മിറ്റിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ മേഖലാ സെക്രട്ടറിമാര്‍ കൈമാറി . വനിതാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ആതിരാ സി.സി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനില പി.കെ സ്വഗതം പറഞ്ഞു . വനിതാ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് അജിന കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലയില്‍ നിനുള്ള 1000 വനിതാ ജീവനകാരുടെ ഒപ്പുകള്‍ കൈപ്പറ്റി .ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബിനില്‍ കുമാര്‍ ടി. ആർ , സുധാകരന്‍ കെ.ആര്‍ , രേഖാ സി എം , റഷീദ പി പി , രാധിക എ.സി എന്നിവര്‍ സംസാരിച്ചു .
Leave a Reply