കേന്ദ്ര സർക്കാർ നിലപാട്; ആഗസറ്റ് ഒമ്പതിന് മഹാ തൊഴിലാളി പ്രക്ഷോഭം
കൽപ്പറ്റ:കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും,പൊതുമേഖല സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന നയത്തിലും, വർഗ്ഗീയവൽക്കരണത്തിനുമെതിരെ ആഗസ്റ്റ് ഒമ്പതി ന് രാജ്യവ്യാ പകമായി തൊഴിലാളികൾ ഒറ്റകെട്ടായി മഹാ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി വയനാട് ജില്ല കൺവെൻഷൻ മുട്ടിൽ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.ആഗസ്റ്റ് ഒമ്പതിന് ന് കൽപ്പറ്റയിൽ നടക്കുന്ന മഹാ പ്രക്ഷോഭത്തിൽ 5000 തൊഴിലാളികളെ അണിനിരത്താൻ കൺവെൻഷൻ തീരുമാനിച്ചു. പരിപാടിയുട പ്രചരണത്തിൻ്റെ ഭാഗമായി താലൂക്ക്, പഞ്ചായത്ത് കൺവെൻഷനുകളും, ജില്ല തല പ്രചരണ ജാഥയും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഐ .എൻ .ടി .യു. സി ജില്ലാ പ്രസിഡന്റ് പി.പി. ആലി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി അധ്യക്ഷനായിരുന്നു. സി. ഐ .റ്റി.യു ജില്ലാ ജനറൽ സെക്രറി വി.വി. ബേബി , സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ എന്നിവർ വിശദീകരണം നടത്തി. കെ.കെ.ഹംസ(എച്ച് എം എസ് ), പി.വി. സഹദേവൻ( സി ഐറ്റി യു) , സി.മുഹമ്മദ് ഇസ്മായിൽ (എസ് ടി യു ) , ബി.സുരേഷ് ബാബു (ഐ എൻ ടി യു സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ), എം.മണി (എ ഐ റ്റി യുസി) എന്നിവർ സംസാരിച്ചു .
Leave a Reply