സ്‌കൂള്‍ കെട്ടിടശിലാസ്ഥാപനവും വിജയോത്സവവും നടത്തി
തരിയോട് : തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ കെട്ടിടശിലാസ്ഥാപന കര്‍മ്മത്തിന്റെയും വിജയോത്സവത്തിന്റെയും ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപയും, ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 18.10 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് നിര്‍വ്വഹിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള ആദരവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും എം.എല്‍.എ. നിര്‍വഹിച്ചു. ജലപരിശോധന ലാബ്, ഹയര്‍ സെക്കണ്ടറി വിഭാഗം നവീകരിച്ച ലൈബ്രറി, ഗേള്‍സ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷത വഹിച്ചു. വിവിധ എന്‍ഡോവ്‌മെന്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ഷിബു പോള്‍, തരിയോട് പഞ്ചായത്ത് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ എന്നിവര്‍ വിതരണം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ മഠത്തുവയല്‍, കെ.വി ഉണ്ണിക്കൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ശ്രീകല, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, പി.ടി.എ. പ്രസിഡന്റ് എം. ശിവാനന്ദന്‍, വൈത്തിരി ബി.പി.സി എ.കെ. ഷിബു, എസ്.എം.സി ചെയര്‍മാന്‍ പി.എം. കാസിം, മദര്‍ പി.ടി.എ പ്രസിഡന്റ് സി.കെ പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു
Leave a Reply