വിഷന്‍ ബില്‍ഡിംഗ്; ശില്‍പശാല നടത്തി
തിരുനെല്ലി : ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ യൂത്ത് ക്ലബ് അംഗങ്ങള്‍ക്കായി 'ജൊദെ' വിഷന്‍ ബില്‍ഡിംഗ് ശില്‍പശാല നടത്തി. ബേഗൂര്‍ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റുഖിയ സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ക്ലബ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പരിശീലനത്തോടനുബന്ധിച്ച് കെ.ആര്‍ പ്രതീഷ്, മുനീര്‍, എസ്. ഹുസൈന്‍, ശിവപ്രസാദ് എന്നിവര്‍ ക്ലാസുകളെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ടി.വി സായി കൃഷ്ണന്‍, പി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply