May 20, 2024

കാവുകള്‍ക്ക് ധനസഹായം

0
Img 20230714 193712.jpg
കൽപ്പറ്റ : ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2023-24 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂലൈ 31 നകം കല്‍പ്പറ്റ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും കല്‍പ്പറ്റ സോഷ്യല്‍ ഫോറസട്രി ഡിവിഷന്‍ ഓഫീസിലോ, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ ഫോറം www.keralaforest.gov.in ലും ലഭിക്കും. ഫോണ്‍: 04936 295 076.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *