ബാവലിയില്‍ 200 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി
ബാവലി: ബാവലിയില്‍ 200 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടിയത് . കണിയാമ്പറ്റ പള്ളിമുക്ക് കാളമ്പ്രാടന്‍ ഷാഹുല്‍ ഹമീദ് (25) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. എഎസ്‌ഐ മെര്‍വിന്‍, എസ്‌സിപിഒ വിനീത്, സിപിഒ മാരായ ബിജു രാജന്‍, സുഷാദ്, മിഥുന്‍,സരിത്ത്, ഡ്രൈവര്‍ എസ്‌സിപിഒ രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply