May 20, 2024

കോടികൾ മുടക്കി ശൗചാലയം നിർമ്മിച്ചിട്ട് മാസങ്ങളായി സഞ്ചാരികൾക്ക് ഉപയോഗിക്കാൻ പഴയ ടോയ്‌ലെറ്റ്

0
Img 20230719 121627.jpg

വൈത്തിരി:
പൂക്കോട് തടാകത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ച ശൗചാലയങ്ങൾ നിർമ്മിച്ചിട്ട് ഏഴുമാസം കഴിഞ്ഞിട്ടും ഇതുവരെ തുറക്കാൻ നടപടികളായില്ല. ഒൻപതു ടോയ്‌ലറ്റുകളടങ്ങുന്ന ഈ ശൗചാലയത്തിനു വേണ്ടി ചിലവഴിച്ചത് ഒന്നര കോടിയോളം രൂപയാണ്. ഇത്രയും ചെലവ് വരാൻ കാരണമായി പറയുന്നത് ഇവ അന്താരാഷ്ട്ര നിലവാരത്തിലാണെന്നാണ്. കാലപ്പഴക്കം ചെന്ന പഴയ ശൗചാലയങ്ങൾ പലപ്പോഴും ടാങ്കുകൾ നിറഞ്ഞു പുറത്തേക്കൊഴുകുന്ന അവസ്ഥ പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം കൂടിയ ഡിടിപിസി നിർവ്വഹണ സമിതി യോഗത്തിൽ ടോയ്‍ലെറ്റുകൾ തുറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. യോഗത്തിൽ സ്ഥലം എംഎൽഎയും പങ്കെടുത്തിരുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു മൂലമാണത്രെ തുറക്കാൻ വൈകുന്നത്. ആന വാങ്ങിയിട്ടും തോട്ടി വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണോ ഡിടിപിസി എന്നാണ് ജീവനക്കാർ ചോദിക്കുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *