May 20, 2024

വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തണം – കെ. ആര്‍.ഡി.എസ്.എ

0
Img 20230720 180815.jpg
കല്‍പ്പറ്റ : മാറാം കാലത്തിനൊപ്പം എന്ന പേരില്‍ കെ ആര്‍ ഡി എസ് എ ജില്ലാ കേന്ദ്രത്തില്‍ സംഘടിപ്പിച്ച റവന്യു ഇ സാക്ഷരതാ സദസ്സ് കെ ആര്‍ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ജെ. ബെന്നി മോന്‍ ഉദ്ഘാടനം ചെയ്തു. അടിമുടി ആധുനിക വല്‍കരണത്തിലേക്ക് കുതിക്കുന്ന റവന്യൂ വകുപ്പില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ നികുതി, സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ മുതലായ സേവനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്ത് . സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാക്കുക, ഓരോ തുണ്ട് ഭൂമിയും ഡിജിറ്റല്‍ സര്‍വ്വേ ചെയ്യുക തുടങ്ങി വകുപ്പില്‍ ഇനിയും കൂടുതല്‍ ആധുനിക വല്‍ക്കരണം നടന്നു കൊണ്ടിരിക്കുകയാണ്. അഴിമതി മുക്ത റവന്യു ഓഫീസുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എല്ലാ മേഖലയിലും പഴുതടച്ച സംവിധാനങ്ങളാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ മറ്റൊന്ന്. വില്ലേജ് ഓഫീസുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ഇനിയും കൂടുതല്‍ വേഗത്തിലും കുറ്റമറ്റ രീതിയിലും സേവനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ ആര്‍ ഡി എസ് എ ജില്ലാ സെക്രട്ടറി പി.പി. സുജിത് കുമാര്‍ സ്വാഗതം പറഞ്ഞു. കെ ആര്‍ ഡി എസ് എ ജില്ലാ പ്രസിഡന്റ് റ്റി. പ്രിന്‍സ് തോമസ് അധ്യക്ഷത വഹിച്ചു. ജെസിഎസ്എസ്ഒ ജില്ലാ സെക്രട്ടറി ടി.ആര്‍ .ബിനില്‍കുമാര്‍ , ജെസിഎസ്എസ്ഒ ജില്ലാ പ്രസിഡന്റ് എം.പി ജയപ്രകാശ്, കെ ആര്‍ ഡി എസ് എ സംസ്ഥാന കമ്മിറ്റി അംഗം കെ.ഷമീര്‍ , കെ ആര്‍ ഡി എസ് എ സംസ്ഥാന കമ്മിറ്റി അംഗം പി.പി. റഷീദ, ജെസിഎസ്എസ്ഒ സംസ്ഥാന കമ്മിറ്റി അംഗം കെ.എ. പ്രേംജിത്ത്, ജെസിഎസ്എസ്ഒ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ആര്‍.സുധാകരന്‍ , ജെസിഎസ്എസ്ഒ വനിതാകമ്മിറ്റി ജില്ലാസെക്രട്ടറി പി.കെ. അനില , എന്നിവര്‍ സംസാരിച്ചു. കെ ആര്‍ ഡി എസ് എ ജില്ലാ ട്രഷറര്‍ ലിതിന്‍ ജോസഫ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *