പെരും മഴക്കാലത്ത് വയനാട്ടിൽ മഴയില്ല
കല്‍പ്പറ്റ: ജൂണ്‍ ഒന്ന് മുതല്‍ വയനാട്ടില്‍ പെയ്തിറങ്ങിയ കണക്ക് പ്രകാരം വയനാട്ടില്‍ 33 ശതമാനം മഴ കുറവ്. ശരാശരി 686 മില്ലിമീറ്റര്‍ അളവ് വേണ്ടിടത്ത് 460 മില്ലിമീറ്റര്‍ മഴയെ ലഭ്യമായിട്ടുള്ളു എന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സജീഷ് പറയുന്നു. ജൂണ്‍ ഒന്ന് മുതല്‍ പെയ്ത കണക്കുപ്രകാരം തവിഞ്ഞാല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭ്യമായത്. തവിഞ്ഞാലിന് പുറമെ തൊണ്ടര്‍നാട്, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളിലും ശരാശരിയോട് അടുത്ത് നില്‍ക്കുന്ന കണക്കില്‍ മഴ ലഭ്യമായിട്ടുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏറ്റവും കുറവ് മഴ ലഭ്യമായത്. വരുന്ന അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ മഴ കണക്ക് പ്രകാരം തരിയോട് 118 ഉം, തവിഞ്ഞാല്‍ 111 ഉം, തൊണ്ടര്‍നാട് 92 ഉം മില്ലി മീറ്റര്‍ മഴ പെയ്തിട്ടുണ്ട്.
Leave a Reply