May 20, 2024

കടുവ സാന്നിദ്ധ്യം-അടിയന്തിര നടപടികള്‍ സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Eiwo9el29691.jpg
കല്‍പ്പറ്റ: മേപ്പാടി ചുളുക്ക ഭാഗത്ത് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അടിയന്തിരമായി കൂടുവെക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ അധികാരികളോട് ആവശ്യപ്പെട്ടു. ചുളുക്ക ഭാഗത്ത് കടുവ ഇറങ്ങിയ പ്രദേശം എം.എല്‍.എ സന്ദര്‍ശിക്കുകയും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സിസിഎഫുമായും, ഡിഎഫ്ഒ യുമായും ഫോണില്‍ സംസാരിച്ച് അടിയന്തരമായി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പകല്‍ മൂന്നു മണി സമയത്താണ് കടുവയെ കാണുന്നത്.  വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്താണ് എന്നുള്ളത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ എടുക്കാന്‍ പോകാനും, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മറ്റും പോകാനും കഴിയാത്ത സാഹചര്യമാണ് നിലവില്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യത്തോടൊപ്പം കടുവയെ നേരിട്ട് കണ്ടു എന്നുള്ളതിന്റേയും അടിസ്ഥാനത്തില്‍ അടിയന്തരമായി കൂട് വയ്ക്കാനും ജനങ്ങളുടെ ആശങ്ക അകറ്റുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സിസിഎഫ് കൂട് വെക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് എം.എല്‍.എക്ക് ഉറപ്പു നല്‍കി. മേപ്പാടി റേഞ്ച് ഓഫീസര്‍, വനം വകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *