തൃശ്ശിലേരി പള്ളി പെരുന്നാള്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ
തൃശ്ശിലേരി: സര്‍വ്വമത സംഗമഭൂമിയായ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയില്‍ പരി.ബസേലിയോസ് ബാവയുടെ പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചു.വികാരി ഫാ.ഷിന്‍സണ്‍ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ കൂടിയ പെരുന്നാള്‍ പൊതുയോഗത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ നടത്തുവാന്‍ തീരുമാനിച്ചു.
പെരുന്നാള്‍ കണ്‍വീനര്‍ പി.വി സ്‌കറിയ പുളിക്കകുടിയില്‍, പബ്ലിസിറ്റി അജീഷ് സജി വരമ്പേല്‍ &മിഥുന്‍ എല്‍ദോ പുളിക്കകൂടിയില്‍,ഫുഡ് കമ്മിറ്റി എന്‍ പി ജോര്‍ജ് ഞാറാകുളങ്ങര & സാറാമ്മ തോമസ് പൂവ്വണ്ണാംവിളയില്‍,തീര്‍ത്ഥയാത്ര കണ്‍വീനര്‍ പി കെ ജോര്‍ജ് പുളിക്കകുടിയില്‍, യല്‍ദോ ബേസില്‍ സംഗമം കണ്‍വീനര്‍ ബേസില്‍ മത്തായി പുളിക്കകുടിയില്‍ എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.
Leave a Reply