ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നാളെ
കൽപ്പറ്റ : ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നാളെ ചൊവ്വ രാവിലെ 10 ന് കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡി.പി.എം ഡോ. സമീഹ സൈതലവി വാരാചരണ സന്ദേശം നല്‍കും.
Leave a Reply