May 20, 2024

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുപ്പിച്ച് തുക കൈക്കലാക്കി അയല്‍വാസി വഞ്ചിച്ചതായി ആരോപണം

0
20230802 192249.jpg
കല്‍പ്പറ്റ: വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുപ്പിച്ച് തുക കൈക്കലാക്കി അയല്‍വാസി വഞ്ചിച്ചതായി ആരോപണം. മീനങ്ങാടി കൃഷ്ണഗിരി രാമഗിരി നാലുസെന്റ് കോളനിയിലെ നവമാളിക വനിതാസംഘം പ്രസിഡന്റ് സി. രജിത, സെക്രട്ടറി പി.വി. വിഷ്ണുപ്രിയ, അംഗങ്ങളായ പി.എം. സിന്ധു, ബി. മിനി, വിജി രാമഗിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. വഞ്ചനയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.
രാമഗിരി കോളനിയില്‍ താമസക്കാരനും പലചരക്ക് വ്യാപാരിയുമായ വ്യക്തിയാണ് അയല്‍ബന്ധം ദുരുപയോഗം ചെയ്ത്. വനിതാസംഘം അംഗങ്ങളക്കൊണ്ട് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുപ്പിച്ചത്. സംഘം അംഗങ്ങള്‍ ഏകദേശം പത്തുലക്ഷം രൂപയാണ് വായ്പയെടുത്ത് നല്‍കിയത്. വായ്പ തുക യഥാസമയം തിരിച്ചടയ്ക്കുന്നതിനു ലഭ്യമാക്കുമെന്നായിരുന്നു അയല്‍വാസിയുടെ വാഗ്ദാനം. നേരത്തേ എടുപ്പിച്ച ചെറിയ തുകയുടെ വായ്പകള്‍ യാഥാസമയം തിരികെ നല്‍കി ഇയാള്‍ വനിതാസംഘം അംഗങ്ങളുടെ വിശ്വാസവും ആര്‍ജിച്ചിരുന്നു. സംഘം അംഗങ്ങള്‍ വലിയ തുകകളായി പുതുക്കിയ വായ്പകളാണ് അയല്‍വാസി തിരിച്ചടവിന് ലഭ്യമാക്കാതിരുന്നത്.
ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു നോട്ടീസ് ലഭിച്ചമുറയ്ക്ക് വനിതാസംഘം അംഗങ്ങള്‍ സമീപിച്ചപ്പോള്‍ തിരിച്ചടവിനു തുക വൈകാതെ നല്‍കാമെന്നാണ് വായ്പയെടുപ്പിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് 26 മുതല്‍ ഇയാളെ കാണാതായി. വീടും പലചരക്ക് കടയും അടഞ്ഞുകിടക്കുകയാണ്. രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിലാണ് ആദ്യം മീനങ്ങാടി പോലീസിലും പിന്നീട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. അയല്‍വാസി കബളിപ്പിച്ചകാര്യം സംഘം അംഗങ്ങള്‍ അറിയിച്ചപ്പോള്‍. വായ്പയെടുത്തവര്‍ തുക തിരിച്ചടയ്ക്കണമെന്നാണ് ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പട്ടികവര്‍ഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നതാണ് വനിതാസംഘം. ഒളിവില്‍ പോയ അയല്‍വാസിയെ കണ്ടെത്തുന്നതിനും വായ്പ പ്രശ്‌നം പരിഹരിക്കുന്നതിനും ഇടപെടണമെന്ന് ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വനിതാ സംഘം അംഗങ്ങള്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *