ഉമ്മന്‍ ചാണ്ടി പൊതു ജനസേവനത്തിന്റെ വിജ്ഞാനകോശം : ടി. സിദ്ദിഖ് എം.എല്‍.എ
കല്‍പ്പറ്റ: ഉമ്മന്‍ ചാണ്ടിയെന്ന മഹത് വ്യക്തിത്വം പൊതു ജനസേവനത്തിന്റെ സര്‍വ്വ വിജ്ഞാനകോശമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. വയനാട് ജില്ല ഗവ: സെര്‍വെന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ ജനകീയതയിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം. വരും നാളുകളില്‍ പൊതുസേവനത്തിനിറങ്ങുന്ന ഏവര്‍ക്കും അദ്ദേഹം മഹനീയ മാതൃകയായിരിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു. ഡി.സി സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് കെ.റ്റി ഷാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു.വി.സി സത്യന്‍, കെ.ഇ ഷീജാമോള്‍,എം.നസീമ, എന്‍.ജെ .ഷിബു, ഫൈസല്‍, ഇ.എസ്.ബെന്നി, സി.കെ.ജിതേഷ്, സജി ജോണ്‍, ഇ.വി.ജയന്‍, സി.എച്ച്.റഫീഖ്, ഗ്ലോറിന്‍ സെക്വീര, എന്‍.വി.അഗസ്റ്റ്യന്‍, ടി. അജിത് കുമാര്‍, ലൈജു ചാക്കോ, എം.ജി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply