വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം.പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും.

അമ്പലവയൽ: യുവാവിനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 18 വർഷം കഠിന തടവും 1.60,000 രൂപ പിഴയും.
ആനപ്പാറ, വാളയൂർ വീട്ടിൽ വി.എസ്. ആൽബിനെയാണ് ജില്ലാ സെഷൻസ് ജഡ്ജ് ജോൺസൺ ജോൺ ശിക്ഷിച്ചത്.
2018 മാർച്ച് 15 ന് രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം . നെന്മേനി കുറുക്കൻകുന്ന് എന്ന സ്ഥലത്ത് വെച്ചാണ് മുൻവൈരാഗ്യത്താൽ അതുൽ എന്ന യുവാവിനെ ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യട്ടറുമായ എം.കെ ജയ പ്രമോദ് ഹാജരായി. അന്നത്തെ ബത്തേരി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.ഡി. സുനിൽ ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.



Leave a Reply