September 23, 2023

ഇന്ത്യൻ സ്വഛതാ ലീഗ് സീസൺ 2: മാനന്തവാടി നഗരസഭയിൽ തുടക്കമായി

0
IMG-20230917-WA0008.jpg
മാനന്തവാടി: ശുചിത്വ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഇന്ത്യൻ സ്വഛതാ ലീഗ് സീസൺ 2 ന് മാനന്തവാടി നഗരസഭയിൽ തുടക്കമായി. ഇന്ത്യൻ സ്വചത ലീഗിൻ്റെ ലോഗോ പ്രകാശനവും സഫായി മിത്ര സുരക്ഷാ ശിവിറിൻ്റെ ഭാഗമായി സെൻ്റ്.ജോസഫ് മിഷൻ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സി. കേ. രത്നവല്ലി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, സെൻ്റ്. ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ്, ഡിവിഷൻ കൗൺസിലർമാരായ പി. വി. ജോർജ്, മാർഗരെട്ട് തോമസ്, അബ്ദുൽ ആസിഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, തുഷാര സുഹാസ് എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഡയക്ടർ ഡോ. നരേഷ് സിപിആർ   നൽകുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽകരണ ക്ലാസ്സും സിപിആർ   കൊടുക്കുന്നതിൻ്റെ പരിശീലനവും നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *