ലോട്ടറി ജീവനക്കാരന്റെ ആത്മഹത്യ; വായ്പ ആപ്പ് മാഫിയ സംഘങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് ബി

മാനന്തവാടി : സുൽത്താൻ ബത്തേരി-ലോൺ ആപ്പ് ഭീഷണിയിൽ മനംനൊന്ത്
വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ലോൺ ആപ്പ് മാഫിയ സംഘങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
ചിറകോണത്ത് അജയരാജ് (44) ആണ് ഭീഷണിയെ പേടിച്ച് ആത്മഹത്യ ചെയ്തത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് കിട്ടിയിരുന്നു. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോൾ 'നല്ല തമാശ' എന്ന മറുപടി ആണ് ലഭിച്ചിരുന്നത്. ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്നു സഹോദരൻ ജയരാജ് പറഞ്ഞു. മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതമാണ് സന്ദേശം ലഭിച്ചത്.
പരിപാടിയിൽ ശ്യാം, ബെഞ്ചമിൻ, വിഗേഷ്. വീരേന്ദ്രകുമാർ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply