October 13, 2024

കരാർ അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
Img 20230918 183504.jpg
കണിയാമ്പറ്റ: വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കരാര്‍ അധ്യാപകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍.എസ് ഹെഡ്മിസ്ട്രിസ് പി. വാസന്തി അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി. സതീഷ് കുമാര്‍, നൂല്‍പ്പുഴ ആര്‍.ജി.എം.ആര്‍.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍ അനീസ്. ജി. മൂസാന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കണിയാമ്പറ്റ എം.ആര്‍.എസ് മലയാളം എച്ച്.എസ്.ടി ശാന്തി, സീനിയര്‍ സൂപ്രണ്ടുമാരായ കെ.കെ മോഹന്‍ദാസ്, ജയന്‍ നാലുപുരയ്ക്കല്‍, സി.രാജലക്ഷ്മി, ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *