May 20, 2024

കർഷകരുടെ മനോവീര്യം തകർക്കുന്ന നയം, നെൽ കർഷകർക്ക് തീരാ നഷ്ടം: സർക്കാർ തിരുത്തണമെന്ന് ബി.എം.എസ്സ്

0
Img 20231002 153139.jpg
പുൽപ്പള്ളി: കേരളത്തിലെ കാർഷികമേഖലയെ തകർക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി എം എസ്സ് സംസ്ഥാന ഡെപ്പ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശൻ പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന ബി എം എസ്സ്ത്രൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെൽ കർഷകരുടെ പക്കൽ നിന്നും ശേഖരിച്ച നെല്ലിന്റെ പണം നൽകാതെ ദുരിതത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണ്. തൊഴിലാളികളുടെ സർക്കാർ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഈ സ്ഥിതി തുടർന്നാൽ നെൽ ഉൽപ്പാദനത്തിൽ നിന്നും കർഷകർ പൂർണ്ണമായും പിൻ തിരിയുന്ന സാഹചര്യം ഉണ്ടാകും. ഇത് കേരളത്തിന്റെ ഭക്ഷ്യ മേഖലയേയും സാമ്പത്തിക വ്യവസ്ഥിതിയേയും തകർക്കുവാൻ ഇടയാക്കും. അടിയന്തിരമായി കർഷകർക്ക് നൽകുവാനുള്ള തുക വിതരണം ചെയ്യുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ത്രൈവാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഹരിദാസൻ കെ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ സന്തേഷ്. ജി അവതരിപ്പിച്ചു. കാർഷിക വിളകളെ സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക പെൻഷനും ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുക , വിലക്കയറ്റം തടയുക, വയനാട് മെഡിക്കൽ കോളേജ്‌ യാഥാർത്ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. ബി എം എസ്സ് സംസ്ഥാനസെക്രട്ടറി സിബി വർഗ്ഗീസ്, സംഘടനാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.എൻ.മുരളീധരന്റ പി.കെ.അച്ച്യുതൻ, ഐ.പി. കിഷോർ, അഡ്വ: വവിത എസ് നായർ, എൻ.ടി.സതീഷ് , പി.ആർ.സുരേഷ്, ശ്രീലത ബാബു, കെ.കെ.പ്രകാശൻ, പി.എച്ച് പ്രസന്ന, പി.എസ്.ശശീധരൻ, അരുൺ എം.ബി, അനിൽ. കെ.എസ്, അരുൺ കെ.ജയകൃഷ്ണൻ, സി.കെ.സുരേന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *