May 20, 2024

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: അക്ഷരം ഡിജിറ്റൽ സാക്ഷരത ഉദ്ഘാടനം ചെയ്തു

0
20231002 175533.jpg
പുൽപ്പള്ളി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷരം ഡിജിറ്റൽ സാക്ഷരത ബോധവത്കരണം പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തി.
പുൽപ്പള്ളി പഞ്ചായത്ത്‌ 5- ആം വാർഡ് മെമ്പർ ഉഷ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ അക്ഷരം ഡിജിറ്റൽ സാക്ഷരത ഉദ്ഘാടനം  ചെയ്തു.അബ്‌ദുൾ ഷക്കൂർ,( ചെയർമാൻ ഐ. റ്റി ഉപസമിതി വയനാട് ജില്ല ), സജീഷ് കുമാർ ( ഐ. ടി വിദഗ്ധൻ ) സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് ഡിജിറ്റൽ സാക്ഷര ക്ലാസ്സ്‌ നൽകി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വായനാ ശാല ഭാരവാഹികൾ പി. യു. മാർക്കോസ്, സി. എം ജോസഫ്, സത്യാനന്ദൻ മാസ്റ്റർ, ചാക്കോ മാസ്റ്റർ, രെജി കുമാർ, വിജയൻ കെ. എ.സ്, സജി പി. എൻ, ഒ. ടി ശ്രീനിവാസൻ, ജയപ്രകാശ്, ജമുന. ജി, റോസമ്മ , ജോമോൾ, ലിസി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *