അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ മരിയൻ ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും

വടുവൻചാൽ : അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ മരിയൻ ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. പ്രശസ്ത ധ്യാന ഗുരുവും സംഗീതജ്ഞനുമായ ഫാ. ഷാജി തുമ്പച്ചിറയിൽ ആണ് കൺവെൻഷൻ നയിക്കുക. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ എല്ലാദിവസവും രാവിലെ 8.30 മുതൽ തുടങ്ങി വൈകുന്നേരം മൂന്നരയ്ക്ക് അവസാനിക്കുന്നതാണ്.അവസാന ദിവസമായ വെള്ളിയാഴ്ച പ്രത്യേക ശുശ്രൂഷകളും, നേർച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.



Leave a Reply