May 21, 2024

മിൽമ ക്ഷീര കർഷകരെ തകർക്കുന്നുവെന്ന് ആരോപണം

0
Img 20231011 201442.jpg
കല്പറ്റ: മിൽമ ക്ഷീര കർഷകരെ തകർക്കുന്നുവെന്ന് ആരോപണം. പ്രതിഷേധ പരിപാടി   ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു.
മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് നൽകി വന്നിരുന്ന പച്ചപ്പുല്ല്, ചോളപ്പുല്ല്, സൈലേജ്, കാലിത്തീറ്റ തുടങ്ങിയ തീറ്റ വസ്തുക്കൾക്ക് വർഷങ്ങളായി നൽകി വന്നിരുന്ന സബ്‌സിഡി നിർത്തലാക്കി കൊണ്ടുള്ള തീരുമാനം മിൽമ ഭരണ സമിതി കർഷകരോട് ചെയ്യുന്ന കൊടും ക്രൂരതയാണ്.
മുൻ ഭരണ സമിതിയുടെ കാലത്ത് കോടികളുടെ ലാഭത്തിലായിരുന്ന മിൽമയെയും സഹകരണ കൊള്ളയുടെ ഭാഗമായി തകർത്ത് തരിപ്പണമാക്കിയതിന്റെ ബാക്കി പത്രമാണ് സബ്‌സിഡി നിർത്തലാക്കിയതിന്‍റെ പിന്നിലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. സാധാരണകാരന്‍റെ പ്രസ്ഥാനമാണ് സഹകരണ മേഖല. ഈ മേഖലയെ പാടെ തകർത്താൽ കർഷകനെ വഴിയാധാരമാക്കാമെന്നുള്ള മാർക്കിസ്റ്റ് പാർട്ടിയുടെ പ്ലാനും പദ്ധതിയും നടപ്പിലാക്കുകയാണെന്നും അതിനെ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ചെറുത്ത് തോൽപിക്കുമെന്നും,ക്ഷീര കർഷകര്‍ക്കുള്ള സബ്‌സിഡി പുനഃസ്ഥാപിക്കുവാൻ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ആവശ്യപ്പെട്ടു. യോഗത്തിൽ മുൻ മിൽമ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാക്ഷണം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *