May 20, 2024

മുന്നൂറ്റിയമ്പതോളം പഴക്കമുള്ള വൃക്ഷം: കമ്മനയിൽ മരമുത്തശ്ശിയെ ആദരിച്ചു

0
Img 20231018 183416.jpg
കമ്മന: ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കമ്മന മൂത്തേടത്ത് കാവില്‍ കണ്ടെത്തിയ മുന്നൂറ്റിയമ്പതോളം വര്‍ഷം പഴക്കമുള്ള ഏഴിലം പാലയെ എടവക ജൈവ വൈവിധ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബി.എം.സി ചെയര്‍മാനുമായ എച്ച് ബി.പ്രദീപ് മരമുത്തശ്ശിക്ക് തോരണം ചാര്‍ത്തി.
Rജനപ്രതിനിധികളായ ജെന്‍സി ബിനോയി, സി.എം. സന്തോഷ്, ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പരിഷ്‌കരണ സമിതി കോ ഓര്‍ഡിനേറ്റര്‍ പി.ജെ. മാനുവല്‍, പി.എ. അജയന്‍, പ്രദീഷ് കമ്മന, കെ.എസ്. ബൈജു, കെ.എച്ച് സുനില്‍, എ. ബാലകൃഷ്ണന്‍, കേളു മൂത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *