May 21, 2024

ലഭിച്ച പരാതികളില്‍ ഉടൻ പരിഹാരം കാണും: നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി

0
Img 20231019 192925.jpg
കൽപ്പറ്റ: നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കി പരിഹാരമുണ്ടാക്കുമെന്ന് കെ.വി.സുമേഷ് എം.എല്‍.എ. എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിങ്ങിലാണ് ചെയർമാൻ കെ.വി.സുമേഷ് എം.എല്‍.എ ഇങ്ങനെ പറഞ്ഞത്.
വിദ്യാഭ്യാസം, കരിക്കുലം, ഭാവിയിലെ തൊഴിലവസരങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ ദീര്‍ഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുവാക്കളില്‍ നിന്നും യുവജന സന്നദ്ധ സംഘടനകളില്‍ നിന്നും സ്വീകരിക്കുക, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുക, യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കായിക സാംസ്‌കാരിക പദ്ധതികള്‍, വിനോദസഞ്ചാര പദ്ധതികള്‍, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ യുവജനപങ്കാളിത്തം മെച്ചപ്പെടുത്തുവാന്‍ നേതൃത്വം നല്‍കുക, യുവജനങ്ങളെയും യുവജനക്ഷേമത്തെയും സംബന്ധിച്ച് സഭയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുക, തുടങ്ങിയവയാണ് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ കര്‍ത്തവ്യങ്ങളെന്ന് ചെയര്‍മാന്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *