ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തും
കൽപ്പറ്റ : വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശിശ്രൂഷ വിഭാഗം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അടിസ്ഥാനപരമായി എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെങ്കിലും ഇതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് സേവനമെത്തിക്കുന്നതില്‍ വീഴ്ചയുള്ളതായി ജനപ്രതിനിധികള്‍ പരാതി ചൂണ്ടിക്കാട്ടിയയതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസികളും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ലയെന്ന നിലില്‍ വയനാട്ടിലെ ആതുരാലയങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താഴെ തട്ട് മുതല്‍ ആതരാലയങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആര്‍ദ്രം സേവനങ്ങള്‍ പൂര്‍ണ്ണതോതില്‍ ജനങ്ങള്‍ക്ക് ലഭ്യമാകണം. പ്രസവ ശിശ്രൂഷ വിഭാഗവും കുട്ടികളുടെ ചികിത്സാ സൗകര്യങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Leave a Reply