May 7, 2024

ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകരുത്

0
Img 20231020 110951.jpg
കൽപ്പറ്റ : ജില്ലയിലെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പല കെട്ടിടങ്ങളും സംവിധാനങ്ങളും നിര്‍മ്മാണ ഘട്ടത്തിലാണ്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ജില്ലയിലെ ആരോഗ്യമേഖലയില്‍ മണ്ഡല താലൂക്ക് അടിസ്ഥാനത്തില്‍ അവോകനം ചെയ്ത മന്ത്രി വീണാ ജോര്‍ജ്ജ് പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെറിയ കാര്യങ്ങളില്‍ പോലും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലെ വേഗതക്കുറവ് പദ്ധതി പൂര്‍ത്തീകരണം അന്തമായി നീട്ടിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു ശരിയായ രീതിയല്ല. വിവിധ ആതുരാലയങ്ങള്‍ വിവിധ പ്രോജക്ടുകള്‍ ഏറ്റെടുത്ത ഏജന്‍സികളില്‍ നിന്നും മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍മ്മാണ പുരോഗതികള്‍ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടു. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് വകുപ്പുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനങ്ങളും സഹകരണവും അത്യാവശ്യമാണ്. ചെറിയ കാര്യങ്ങളില്‍ പോലും വളരെ വൈകിമാത്രം നടപടികളെടുക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ ഡയാലിസിസ് യൂണിറ്റും, ബ്ലഡ് ബാങ്കും ഉടന്‍ സജ്ജമാക്കും. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. നിര്‍മ്മാണം വൈകിപ്പിക്കുന്ന ഏജന്‍സികളെ ഒഴിവാക്കുമെന്നും മന്ത്രി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *