May 17, 2024

പോലീസ് സ്‌മൃതി ദിനത്തിൽ വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് വയനാട് പോലീസ്

0
20231021 150906.jpg
കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഇന്നലെ രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2022 മുതൽ 31.08.2023 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 188 സേനാംഗങ്ങളുടെയും പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പിച്ചു. 1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിൽവെച്ച് കാണാതായ പത്ത് പൊലീസുകാരുടെ സ്മരാണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും സ്മൃതിദിനമായി ആചരിക്കുന്നത്. 
അഡീഷണൽ എസ്.പി വിനോദ് പിള്ള, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എൻ ഓ സിബി, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റബിയത്ത്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ്, മാനന്തവാടി സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.എൽ. ഷൈജു, വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും പോലീസ് ഇൻസ്‌പെക്ടർമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *