April 29, 2024

കേന്ദ്ര സര്‍ക്കാരിന്റെ പതനം കൂടുതല്‍ ആഗ്രഹിക്കുന്നത് തൊഴിലാളികളാണെന്ന് അഡ്വ.റഹമത്തുള്ള

0
Img 20231024 184631.jpg

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്റെ പതനം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യ യിലെ തൊഴിലാളി വര്‍ഗ്ഗമാണെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള. ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയവുമായി എസ് ടിയു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കല്‍പ്പറ്റ യില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഹംസ സ്വാഗതം പറഞ്ഞു. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോര്‍പ്പറേറ്റ് ഭീമന്‍ മാരെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അധികാരക്കൊതി മൂത്ത കേന്ദ്രം ജനങ്ങളെ തമ്മിലകററി യും ഭിന്നിപ്പിച്ചും വര്‍ഗ്ഗീയത ഇളക്കി വിട്ടും ബഹുസ്വര ഇന്ത്യയെ തകര്‍ക്കുന്ന നയവുമായി മുന്നോട്ട് പോകുമ്പോള്‍ തൊഴിലാളി കള്‍ ഉത്തരവാദിത്വം നിറവേററണമെന്നും കേന്ദ്ര സര്‍ക്കാറിനെ താഴെ ഇറക്കുന്നതില്‍ തൊഴിലാളി കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അഡ്വ.എം.റഹമത്തുള്ള ആവശ്യപ്പെട്ടു. 
കേരള സര്‍ക്കാറും തൊഴിലാളി വിരുദ്ധ നിലപാടുകളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. സ്വീകരണ സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *