December 11, 2024

കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളി: കൂദാശ കർമ്മം ഒക്ടോബർ 27 28 തീയതികളിൽ 

0
20231025_154731

 

കമ്മന : കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളിയുടെ പുതിയ ദേവാലയത്തിന്റെയും പരുമല തിരുമേനിയുടെ നാമധേയതിൽ പുതുതായി നിർമ്മിച്ച കുരിശടിയുടെയും കൂദാശ കർമ്മം ഒക്ടോബർ 27,28 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിശുദ്ധ ബാസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കത്തോലിക്കാബാവയുടെ മുഖ്യകർമികത്വത്തിൽ നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ കുര്യക്കോസ് മാർ ക്ളീമീസ് വലിയ മെത്രാപോലീത്ത ജോഷ്വാ മാർ നിക്കൊദിമോസ്‌, ഗീവർഗീസ് മാർ ബർണബാസ് തുടങ്ങിയ മെത്രാപോലീത്തമാർ പങ്കെടുക്കും.

 

27 ന് വൈകിട്ട് കൊയിലേരിൽ നിന്നും തിരുമേനിമാരെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടുകൂടി പള്ളിയിലേക്ക് ആനയിക്കും. അന്ന് വൈകിട്ട് കൂദാശ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് സ്നേഹവിരുന്ന് ആകാശവിസ്മയം എന്നിവ ഉണ്ടാകും.

 

28 ന് കൂദാശ ചടങ്ങുകൾക്ക് പുറമെ മൂന്നിൽമേൽ കുർബ്ബാന പ്രധാന ശുശ്രൂഷകനായി അൻപത് വർഷം പൂർത്തിയാക്കിയ വി. വി. മത്തായിയെ ആദരിക്കൽ സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. അതോടൊപ്പം 75 വയസ്സ് കഴിഞ്ഞ ഇടവക അംഗങ്ങൾ, മുൻകാല ട്രസ്റ്റി സെക്രട്ടറിമാർ , ദേവാലയ നിർമ്മാണത്തിൽ പങ്കെടുത്തവർ എന്നിവരെ ആദരിക്കും.

 

പത്രസമ്മേളനത്തിൽ വികാരി ബേസിൽ മടേക്കൽ, ട്രസ്റ്റി ബിനു ഐക്കരകുടി, സെക്രട്ടറി എം.യു.തോമസ് മറ്റത്തിൽ, ലൈജു പുളിക്കകുടി, ബേബി. പി. ഡി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *