May 19, 2024

നാടിന്റെ സൗന്ദര്യവും പൈതൃകവും അറിയാൻ വയനാടിനെ സൗന്ദര്യവൽക്കരിക്കണം എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി

0
Img 20231027 Wa0018

 

കൽപ്പറ്റ :ദിനംപ്രതി ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ വയനാട് ജില്ലയിലേക്ക് ഒഴുകിയെത്തുമ്പോൾ അവരെല്ലാവരും ഈ നാടിന്റെ സൗന്ദര്യവും പൈതൃകവും അറിയുവാനും അനുഭവിക്കുവാനും എത്തിച്ചേരുന്നവരാണ് പക്ഷേ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാതൊരുവിധ സൗന്ദര്യവൽക്കരണ പരിപാടികളും നാളിതുവരെ ജില്ലയിൽ നടപ്പാക്കുന്നില്ല. വഴിയോരങ്ങളിലെ കാടുകൾ വെട്ടിതെളിക്കുകയോ, പാതിയോരങ്ങളിൽ വെണ്ടത്ര ശൗചാലയങ്ങൾ നിർമ്മിക്കുകയോ, വിശ്രമ പാർക്കുകൾ ആരംഭിക്കുകയോ കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല ക്ലീൻ & ഗ്രീൻ വയനാട് എന്ന പദ്ധതി നടപ്പാക്കുവാൻ പ്രൊജക്ടുകൾ തയ്യാറാക്കുകയോ നാളിതുവരെ ജില്ലാ പഞ്ചായത്ത് ഒരു രൂപ പോലും ബഡ്ജറ്റിൽ വകയിരുതുകയോ ചെയ്തിട്ടില്ല. ഇവയെല്ലാം വയനാടിന്റെ ടൂറിസം മേഖലകൾക്ക് വരും ഭാവിയിൽ മങ്ങലേൽപ്പിക്കും കൂടാതെ യുവാക്കൾക്ക് ഒരുപാട് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് തകർച്ചയും സംഭവിക്കും. അതുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ ഈ അവഗണനയ്ക്കെതിരെ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

 

ബ്ലോക്ക് പ്രസിഡന്റ് എപി സാബു അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറിമാരായ സി എം ശിവരാമൻ ഉദ്ഘാടനവും ഷാജി ചെറിയാൻ മുഖ്യപ്രഭാഷണവും നടത്തി. സി ടി നളിനാഷൻ ഷാജു വന്ദന , ജോണി കൈമറ്റം, സലിം കടവൻ , അഡ്വ: എം ശ്രീകുമാർ, പി പി സദാനന്ദൻ, പി അശോകൻ, ജെയിംസ് മാങ്കുത്തൽ ,സി എം വത്സല, രാജൻ മൈക്കിൾ, അശോകൻ മുട്ടിൽ, ആർ മല്ലിക, സാജിർ കൽപ്പറ്റ, നാസർ വൈത്തിരി, സ്റ്റീഫൻ മുപ്പൈനാട് , രവി മേപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *