September 15, 2024

പൗരാവകാശം ഹനിക്കുന്ന കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം മാര്‍ച്ച് നടത്തി

0
20231027 153809

 

കല്‍പ്പറ്റ: ന്യൂസ് ക്ലിക്ക് എന്ന സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണകൂട ഭീകരതയിലും പൗരാവകാശം ഹനിക്കുന്ന കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ. വി. ജയന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.ജി പ്രത്യുഷ്, സംസ്ഥാന കമ്മിറ്റി അംഗം ലത ശശി, വര്‍ക്കി മാസ്റ്റര്‍, വി.ഹാരിസ്, ജെയിന്‍ ആന്റണി, കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *