ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ പരിപാടിയും കോളനി സന്ദർശനവും
- വാളാട്: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വാളാട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കലാവിരുന്നും നിയമ ബോധവൽക്കരണ പരിപാടിയും വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജു, തലപ്പുഴ എസ്.എച്ച്. ഒ അരുൺ ഷാ, വാർഡ് മെമ്പർമാരായ ശ്രീലത, സുരേഷ് പാലോട്ട്, കമറുന്നിസ, പി.ടി.എ പ്രസിഡന്റ് വി.സി. മൊയ്തു, എസ്.എം.സി ചെയർമാൻ ജയചന്ദ്രൻ, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പിൾ ഇൻ ചാർജ് അനൂപ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
2023 – 24 വർഷത്തെ സംസ്ഥാന കലോൽസവത്തിൽ 4X100 മീറ്റർ റിലേയിൽ മെഡൽ നേടിയ GHSS പ്ലസ്ടു വിദ്യാർത്ഥി അഭിജിത്തിന് ജില്ലാ പോലീസ് മേധാവി ഉപഹാരം നൽകി ആദരിച്ചു. സിവിൽ പോലീസ് ഓഫീസർ കെ. വിനോദ്, ജിഷ്ണു രാജു, പി. പ്രഭു എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. തലപ്പുഴ SHO അരുൺ ഷാ സ്വാഗതവും വയനാട് ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വാളാട് എടത്തന, അമ്പലക്കുന്ന് കോളനികളിൽ സന്ദർശനവും നടത്തി.
Leave a Reply