ചുള്ളിയോട് പൊന്നംകൊല്ലിയില്‍ കാറും, ബൈക്കും, സ്‌കൂട്ടറും, പെട്ടിക്കടയും അജ്ഞാതന്‍ കത്തിച്ചു
ചുള്ളിയോട്: ചുള്ളിയോട് പൊന്നംകൊല്ലിയില്‍ കാറും, ബൈക്കും, സ്‌കൂട്ടറും, പെട്ടിക്കടയും അജ്ഞാതന്‍ കത്തിച്ചു. പൊന്നം കൊല്ലി മഠത്തില്‍ അഖിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ലിനിയ കാര്‍, സുഹൃത്ത് അക്ഷയിയുടെ ജിക്‌സര്‍ ബൈക്ക്, അയല്‍വാസി ബെന്നിയുടെ വീട്ടുമുറ്റത്തെ
സ്‌കൂട്ടര്‍, സമീപത്തെ മധു എന്നയാളുടെ പെട്ടിക്കട എന്നിവയാണ് കത്തിച്ചത്. കാറും ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂട്ടര്‍ ഭാഗികമായും, കടയുടെ ഷീറ്റുള്‍പ്പെടെയുള്ള ചില ഭാഗവും കത്തിനശിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ
ശബ്ദംകേട്ട് അഖില്‍ എഴുന്നേറ്റു നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഈ സമയമാണ്‌ബെന്നിയുടെ വീട്ടിലെ സ്‌കൂട്ടറും, മധുവിന്റെ കടയും കത്തിയ കാര്യം പുറത്തറിയുന്നത്. ഉടന്‍നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Leave a Reply