വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഷീ ക്യാമ്പയിന് തുടക്കമായി
വെള്ളമുണ്ട: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തും പഞ്ചായത്തിലെ ഹോമിയോ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഷി ക്യാമ്പയിൻ തുടക്കമായി. പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്തിലെ പഴയകാല ആരോഗ്യ പ്രവർത്തകരായ അന്നക്കുട്ടി സിസ്റ്റർ, ത്രേസിയാമ്മ സുരേന്ദ്രൻ എന്നിവരെ ജുനൈദ് കൈപ്പണി (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ,) കല്യാണി പി ബ്ലോക്ക് ആരോഗ്യ സമിതി കൺവീനർ എന്നിവരെ ആദരിച്ചു. പഞ്ചായത്തിൽ യോഗ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി
ഷീ യോഗ ക്ലബ്ബ് ബ്ലോക്ക് മെമ്പർ ബാലൻ ഉദ്ഘാടനം ചെയ്തു. യോഗ ക്ലബ്ബ് അംഗങ്ങളെയും യോഗ മാസ്റ്റർ സുധീഷ് എന്നിവരെയും ആദരിച്ചു
ബോധവൽക്കരണ ക്ലാസ് ഡോക്ടർ ദീദി ജോയ് നയിച്ചു. ഏകദേശം നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ ഡോക്ടർമാരായ മനു വർഗീസ്, ലത എൽ വിനീത കെ സരിത എൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. വരാമ്പാറ്റ, കണ്ടത്തുവയൽ,തരുവണ എന്നീ ഹോമിയോ സ്ഥാപനങ്ങളിലെ ജീവനക്കാരും, മോദക്കര ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ സുധീഷ്,
വെള്ളമുണ്ട എഫ് എച് സി യിലെ ആശമാർ,നഴ്സ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു
Leave a Reply