ഗാന്ധി ദര്‍ശന്‍ വേദി: വയനാട് ജില്ലാ കമ്മിറ്റി യുദ്ധ വിരുദ്ധ ജ്യോതി തെളിയിച്ചു
കല്‍പ്പറ്റ: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ യുദ്ധവിരുദ്ധ ജ്യോതി തെളിയിച്ചു. ഇസ്രായേല്‍ – പാലസ്തീന്‍, റഷ്യ – ഉക്രൈന്‍ യുദ്ധങ്ങളുടെ ഫലമായി ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.യുദ്ധം രാജ്യ ഭരണകര്‍ത്താക്കളുടെ അജ്ഞത കൊണ്ട് മാത്രം ഉണ്ടാകുന്നതാണെന്നും ലോകത്തില്‍ ഒരു യുദ്ധവും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ലെന്നും ജ്യോതി തെളിയിച്ചു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
ലോക സമാധാനത്തിനും വിശ്വ മാനവികതയ്ക്കും ഗാന്ധിജി നല്‍കിയ സംഭാവനകള്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തവും സത്യസന്ധതയും സമഭാവനെയും ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അജിതന്‍ മേനോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു. വിനി എസ് നായര്‍, രമേശ് മാണിക്യന്‍, ആര്‍ രാജന്‍, വി.ഡി. രാജു, സിബിച്ചന്‍ കരിക്കേടം, ചിന്നമ്മ ജോസ്, ഷംസുദ്ദീന്‍ പി.ഇ, സുകുമാരന്‍ പി.കെ, ജോണ്‍ മാത, സി എ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply