May 19, 2024

വനിതകൾക്കായുള്ള ഷീ ക്യാമ്പയിനുമായി എടവക ഗ്രാമ പഞ്ചായത്ത്‌

0
20231101 110327

 

എടവക :വനിതകൾക്കായുള്ള ഷീ ഹെൽത്ത് ക്യാമ്പയിനുമായിഎടവക ഗ്രാമ പഞ്ചായത്ത്‌. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്. സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി വാളേരിയും , എടവക ഗ്രാമപഞ്ചായത്തും സംയുക്തമായി ഗവണ്മെന്റ് കോളേജ് മാനന്തവാടിയിൽ വച്ച് എൻ എസ് എസ് യൂണിറ്റിന്റെയും വനിതാ സെല്ലിന്റെയും സഹകരണത്തോടെയാണ് വനിതകൾക്കായുള്ള ക്യാമ്പയിൻ സംഘടിപ്പിച്ചത്. പരിപാടി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശിഹാബ് അയാത്ത് ( ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എടവക ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജെൻസി ബിനോയ്‌ സ്വാഗതം പറഞ്ഞു.

പുതാടി സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ബീന ജോസ് പദ്ധതി വിദീകരണം നടത്തി.വാർഡ് മെമ്പർമാരായ  ലിസ്സി ജോൺ, വിനോദ് തോട്ടത്തിൽ, ഷിൽസൺ കോക്കണ്ടത്തിൽ, വൈ സ് പ്രിൻസിപ്പൽ ഗവണ്മെന്റ് കോളേജ് മാനന്തവാടി  മനോജ്‌,

എൻ എസ് എസ് പ്രോഗ്രാം മാനേജർ  രതീഷ് കെ നായർ എന്നിവർ ആശംസകൾ അറിയിച്ചു.എൻ എം എ മെഡിക്കൽ ഓഫീസർ ഡോ:സ്മിത കെ, ഗവണ്മെന്റ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ :പ്രസീത  എപിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ :ഹസ്ന എന്നിവർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറി വാളേരിയിലെ മെഡിക്കൽ ഓഫീസർ ഡോ :റിഷ്യ വി നന്ദി അറിയിച്ചു.തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ മെഡിക്കൽ ഓഫീസർ മാരായ ഡോ :സുരഭി, ഡോ :സ്മിത, ഡോ :പ്രസീത ഡോ ഹസ്ന എന്നിവർ രോഗികളെ പരിശോധിച്ചു.ഹോമിയോ ഡിസ്‌പെൻസറി വാളേരിയിലെ ജീവനക്കാരായ ഡോ :വീണ വിജയൻ (യോഗ ഇൻസ്ട്രക്ടർ ), നിസാർ സി കെ (അറ്റെൻഡർ ), സുരേഷ് പി കെ  എന്നിവർ ക്യാമ്പിൽ പങ്കുചേർന്നു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *