September 8, 2024

വിദ്യാര്‍ത്ഥി ശാക്തീകരണം; ലെസ്സണ്‍ പദ്ധതി തുടങ്ങി: മുഴുവന്‍ ഹൈസ്‌ക്കൂളിലും, ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പദ്ധതി നടപ്പിലാക്കും

0
Img 20231102 180251

 

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലെസ്സണ്‍ പദ്ധതി തുടങ്ങി.

പട്ടികവര്‍ഗ്ഗ പട്ടികജാതി കുട്ടികള്‍ക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷന്‍ ലൈഫ് സ്‌കില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളാണ് പദ്ധതിയിലൂടെ ലഭ്യമാവുക. തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി.ഇ.ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്തു.

 

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ സമഗ്രയുടെ ഭാഗമായാണ് ലെസ്സണ്‍ (ലെസ്സണ്‍ – ലെറ്റ്സ് എംപവര്‍ സ്‌കൂള്‍ സ്റ്റുഡന്റ്സ് ഓഫ് അവര്‍ നെയ്ബര്‍ഹുഡ് ) വിദ്യാര്‍ത്ഥി ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹൈസ്‌ക്കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗ്ഗ – ജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് കുറയ്ക്കുന്നതിനും അവരെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധഥി സഹായകരമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകളും കരിയറും പരിചയപ്പെടുത്തുന്നതിന് കരിയര്‍ കാരവന്‍ എന്ന പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പരിശീലനം ലഭിച്ച 21 റിസോഴ്സ് പേഴ്സണ്‍മാരാണ് ലെസ്സണ്‍ പദ്ധതിയില്‍ ക്ലാസ്സെടുക്കുക.

 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മീനാക്ഷി രാമന്‍, ബീന ജോസ്, എ.എന്‍ സുശീല, തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, പി.ടി.എ. പ്രസിഡണ്ട് കെ.എ. വിശ്വനാഥന്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ ജോ. കോഡിനേറ്റര്‍ മനോജ് ജോണ്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എം.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *